റിലീസിന് മുമ്പ്‌ റെക്കോര്‍ഡ് സ്വന്തമാക്കി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘പത്മാവതി’

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സഞ്ജയ് ലീല ബന്‍സാലിയുടെ ‘പത്മാവതി’യ്ക്ക് പുതിയൊരു റെക്കോര്‍ഡ്.

ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട സിനിമ ട്രെയിലര്‍ എന്ന റെക്കാര്‍ഡാണ് ‘പത്മാവതി’ സ്വന്തമാക്കിയിരിക്കുന്നത്.

ദീപിക പദുക്കോണ്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ റണ്‍വീര്‍ സിംഗും, ഷാഹിദ് കപൂറും സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

മേവാറിലെ രാജ്ഞി റാണി പത്മിനി എന്ന പത്മാവതിയുടെയും മുസ്‌ലിം ഭരണാധികാരി അലാവുദ്ദീന്‍ ഖില്‍ജിയുടെയും മനോഹരമായ പ്രണയ കഥയാണ് പത്മാവതി പറയുന്നത്.

ദീപിക പദുക്കോണ്‍ പത്മാവതിയായും, രണ്‍വീര്‍ സിംഗ് അലാവുദ്ദീന്‍ ഖില്‍ജിയായും വേഷമിടുന്നു.

Top