ഹൈദരാബാദ്: നഗരത്തില്‍ കാണുന്ന യാചകരെക്കുറിച്ച് വിവരങ്ങള്‍ കെമാറുന്നവര്‍ക്ക് 500 രൂപ പാരിദോഷികം നല്‍കുമെന്ന് തെലുങ്കാന ജയില്‍ മേധാവി. ഹൈദരാബാദ് നഗരത്തെ യാചക വിമുക്തമാക്കുന്നതിന്റെ ഭാഗമായിട്ടുള്ളതാണ് പുതിയ പദ്ധതി.
യാചകരെക്കുറിച്ച് വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് ഉടന്‍ തന്നെ പ്രതിഫലം കൈമാറുമെന്നാണ് ജയില്‍ മേധാവി അറിയിച്ചിരിക്കുന്നത്. ഇത്തരത്തില്‍ കണ്ടെത്തുന്ന യാചകര്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി ആറ് പെട്രോള്‍ പമ്പുകളും, ആറ് ആയുര്‍വ്വേദ ഗ്രാമങ്ങളും നിര്‍മ്മിക്കും.
പരിശീലനം ലഭിക്കാത്തവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയും ചെയ്യും. തെരുവുകളില്‍ ആരും ഉപേക്ഷിക്കപ്പെടരുതെന്നും യാചകര്‍ക്ക് ജീവിതം ഉണ്ടാകണമെന്നതുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് വി.കെ സിംഗ് വ്യക്തമാക്കി.