ഭുവനേശ്വർ: ഐഎസ്എല്‍ മത്സരത്തിലെ നിര്‍ണ്ണായക മത്സരത്തില്‍ ഇന്ന് ജാംഷഡ്പൂര്‍ ബെംഗളൂരു എഫ് സിയെ നേരിടും. മത്സരം വിജയിച്ച് പ്ലേ ഓഫ് സാധ്യതകള്‍ ഉറപ്പിക്കാനാണ് ജംഷഡ്പൂര്‍ കളത്തിലിറങ്ങുന്നത്. ഒന്നാം സ്ഥാനത്തുള്ള ബെംഗളുരു സെമി യോഗ്യത ഉറപ്പിച്ചെങ്കിലും ജാംഷഡ്പൂര്‍ മത്സരത്തില്‍ ജയിച്ചാല്‍ സെമിയില്‍ കടക്കാനുള്ള സാധ്യതയുണ്ട്.
അതേസമയം ജാംഷഡ്പൂര്‍ ജയിച്ചാല്‍ കേരള ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്താകും. ഭുവനേശ്വറിലാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ നാല് മത്സരങ്ങളിലും വിജയിച്ച ജംഷഡ്പൂര്‍ മികച്ച ഫോമിലാണ്. കഴിഞ്ഞ ആറ് മത്സരങ്ങളില്‍ വിജയം കൈവരിച്ചാണ് ബെംഗളൂരു ജംഷഡ്പൂരിനെതിരെ കളത്തിലിറങ്ങുന്നത്.