കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അണിയറയിൽ സിനിമാ തിരക്കഥയാണ് രൂപപ്പെടുന്നതെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി.ആർ.നീലകണ്ഠൻ.
ക്ലൈമാക്സ് തീരുമാനമാകുമ്പോൾ പൾസർ സുനി വരും. തട്ടിപ്പ് തിരക്കഥയാണ് ഇതിനു പിന്നിലുള്ളത്.
പൊലീസിന് മുന്നിൽ ഹാജരായാലും ‘പിടിക്കപ്പെട്ടാലും ‘ എന്ത് പറയണമെന്ന കാര്യം പഠിപ്പിച്ചിട്ടാണ് സുനിയെ വിടുക. നേരത്തെ പിടിച്ചിരുന്നെങ്കിൽ ഇതാകുമായിരുന്നില്ല സ്ഥിതി.
ഇനിയിപ്പോൾ ഒരു ചരിത്രവും അറിയാൻ പോകുന്നില്ല, എല്ലാം ഒത്തുകളിയാണ്. തിരക്കഥ പൊലീസിനും വക്കീലിനും കൊടുക്കും സി.ആർ ആരോപിച്ചു.