ബെഹ്‌റൈനില്‍ എനര്‍ജി ഡ്രിങ്കുകള്‍ വില്‍ക്കുന്നതിന്​ നിയന്ത്രണം കൊണ്ടുവരും

ബഹ്റെെന്‍: പതിനെട്ട് വയസ്സിൽ താഴെയുള്ളവർക്ക് എനര്‍ജി ഡ്രിങ്കുകള്‍  വില്‍ക്കുന്നതിന് നിയന്ത്രണം കൊണ്ടുവരാനുള്ള കരട് നിയമം ശൂറ കൗൺസിൽ ഇന്ന് ചര്‍ച്ച ചെയ്യും. രാജ്യത്തെ പല റസ്റ്റോറന്‍റുകളും ഉപഭോക്താക്കള്‍ക്ക് സൗജന്യമായി എനർജി ഡ്രിങ്കുകൾ നല്‍കുന്നുണ്ട്. പല  റസ്റ്റോറന്‍റുകളിലും ഇതിനായി പരസ്യവും നല്‍കുന്നുണ്ട്. ഇത് വിലക്കുന്നതിനും നിയമം കൊണ്ടുവരുന്ന കാര്യവും ശൂറ കൗൺസിൽ പരിഗണിക്കുന്നുണ്ട്.

എനർജി ഡ്രിങ്കുകളുടെ ദോഷ വശങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ബോട്ടിലുകൾക്ക് പുറത്ത് പതിക്കണമെന്നും ഇറക്കുമതിക്കാരും ഇക്കാര്യം ഉറപ്പുവരുത്തുന്നതുമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. എന്നാല്‍ ശൂറ കൗൺസിലിന്‍റെ സർവിസസ് കമ്മിറ്റി നിയമം അംഗീകരിക്കുന്നതിനെതിരെ നിലപാട് സ്വീകരിച്ചിരിക്കുന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2018ലെ പൊതുജനാരോഗ്യ നിയമത്തിൽ തന്നെ എനർജി ഡ്രിങ്കുകളുടെ കാര്യത്തില്‍ വ്യക്തതയുണ്ട്. ചായ, കാപ്പി തുടങ്ങിയ പാനീയങ്ങള്‍ അധികം ഉപയോഗിച്ചാലും പല പ്രശ്നങ്ങളും ഉണ്ടാകുമെന്നാണ് കമ്മിറ്റി ചൂണ്ടികാട്ടുന്നത്.

Top