ബഹ്‌റൈനിൽ സര്‍ക്കാര്‍ ജീവനക്കാർ ആഴ്ചയിലൊരിക്കൽ കൊവിഡ് ടെസ്റ്റ് നടത്തണം

ബഹ്റൈന്‍: ബഹ്‌റൈനിൽ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിക്കെത്തുന്നവര്‍ ആഴ്ചയിൽ ഒരിക്കൽ ആന്റിജൻ ടെസ്റ്റ് നടത്തണമെന്ന് നിർബന്ധമാക്കി ബഹ്റെെന്‍ സിവിൽ സർവീസ് ബ്യൂറോ. ബഹ്റെെന്‍ സിവിൽ സർവീസ് ബ്യൂറോ പ്രസിഡന്റ് അഹമ്മദ് ബിൻ അൽ സായിദാണ് ഉത്തരവ് പ്രഖ്യാപിച്ചത്. രാജ്യത്ത് കൊവിഡ് പ്രതിരോധ പരിപാടികള്‍ ശക്തമാക്കുന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു തീരുമാനം ഭരണകൂടം കൈകൊണ്ടിരിക്കുന്നത്. അവശ്യ സർവീസുകളിൽ ഒഴികെ 70% ജീവനക്കാർക്കും വർക്ക് ഫ്രം ഹോം ആണ് അനുവദിച്ചിരിക്കുന്നത്‌.

എന്നാല്‍ ഓഫീസുകളില്‍ എത്തുന്നവര്‍ ആന്റിജൻ ടെസ്റ്റിന് വിധേയരാകേണ്ടതാണ്. ഒരോ വകുപ്പുകളും ജോലിക്കാര്‍ ടെസ്റ്റ് നടത്തിയിട്ടുണ്ടോ എന്ന് കാര്യം ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. പിസിആർ പരിശോധനയിൽ കൊവിഡ് നെഗറ്റീവ് ഫലം ലഭിച്ചവര്‍ 48 മണിക്കൂര്‍ കഴിഞ്ഞ ശേഷം ആന്റിജൻ പരിശോധന നടത്തിയാല്‍ മതിയാകും.

 

 

Top