മനാമ: കൊവിഡിനെ തുടര്‍ന്ന് റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തൊഴില്‍ വിസ നല്‍കുന്നത് അനിശ്ചിത കാലത്തേക്ക് നിറുത്തിവച്ച് ബഹ്‌റൈന്‍. ഇന്ത്യക്കുപുറമേ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യക്കാര്‍ക്കാണ് വിസ വിലക്കിയത്.
അതേസമയം ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ നിലവില്‍ ബഹ്‌റൈനില്‍ താമസക്കാരാണെങ്കില്‍ തൊഴില്‍ വിസയ്ക്ക് അപേക്ഷിക്കാനും പുതുക്കാനും സാധിക്കുമെന്ന് രാജ്യത്തെ ലേബര്‍ മാര്‍ക്കറ്റ് ലെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
കൊറോണ വൈറസ് പ്രതിരോധത്തിനുള്ള ദേശീയ മെഡിക്കല്‍ കര്‍മ്മ സമിതിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. ഈ രാജ്യങ്ങളിലെ കോവിഡ് കേസുകളിലെ വര്‍ധനവിന്റെയും പ്രാദേശിക സര്‍ക്കാര്‍ നിര്‍ദേശങ്ങളുടെയും പാശ്ചാത്തിലാണ് പുതിയ വിസ നല്കുന്നത് നിര്‍ത്തിവെച്ചത്.