അഹമ്മദാബാദ്: അഹമ്മദാബാദ് ടി20 മത്സരത്തിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഡേവിഡ് മലാന്റെ ഷോട്ട് ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടയില്‍ ബെയര്‍സ്റ്റോ ഇടപെട്ടത് ഇന്ത്യന്‍ സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദറിനെ ക്ഷുഭിതനാക്കി. നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ നിന്നും ഓടാനായി മുന്നോട്ടാഞ്ഞതാണ് ബെയര്‍സ്റ്റോ. എന്നാല്‍ പന്ത് പിടിക്കാനായി ചെന്ന വാഷിങ്ടണ്‍ സുന്ദറിന് ഇത് ബുദ്ധമുട്ടായി.
ക്യാച്ച് നഷ്ടപ്പെട്ടതിന്റെ നിരാശയില്‍ ബെയര്‍സ്റ്റോയോട് കയര്‍ക്കുകയായിരുന്നു സുന്ദര്‍. അമ്പയര്‍ നിധിന്‍ മേനോന്‍ ഇടപെട്ടതോടെയാണ് പ്രശ്‌നം ഒരുവിധം പരിഹരിക്കപ്പെട്ടത്. മത്സരത്തില്‍ ഇംഗ്ലണ്ട് ആധിപത്യം നേടിയതിന് ശേഷമായിരുന്നു ഈ ക്യാച്ച് അവസരം. താന്‍ മനപൂര്‍വം ഫീല്‍ഡ് തടസ്സപ്പെടുത്തിയില്ലെന്ന് ബെയര്‍സ്റ്റോ വ്യക്തമാക്കി.
എന്നാല്‍ ഇംഗ്ലീഷ് താരത്തെ കേള്‍ക്കാന്‍ സുന്ദര്‍ തയ്യാറല്ലായിരുന്നു. ഇന്ത്യന്‍ ടീമിന്റെ മൊത്തം മാനസികാവസ്ഥയാണ് സുന്ദര്‍ പ്രകടിപ്പിച്ചത്. ബാറ്റിങില്‍ ഇംഗ്ലീഷ് ബോളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്ന ഇന്ത്യക്ക് ബോളിങിലും കാര്യമായി ഒന്നും ചെയ്യാനായില്ല, എട്ട് വിക്കറ്റിന് തോറ്റ ഇന്ത്യ പരമ്പരയില്‍ 1-0ന് പിന്നിലാണ്.