ബെയിജിംഗില്‍ ആയിരം നിര്‍മ്മാണ കമ്പനികള്‍ അടച്ചുപൂട്ടുന്നു

ഷാങ്ഗ്രിം:ചൈനയുടെ തലസ്ഥാനമായ ബെയിജിംഗില്‍ 2020 ഓടെ 1000 നിര്‍മ്മാണ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നു. പുകമലീനികരണം ഒഴിവാക്കാനാണ് നിര്‍മ്മാണ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നത്. ഇതുവരെ 19500 കമ്പനികളുടെ അപേക്ഷകള്‍ തള്ളിക്കളഞ്ഞതായും, 2465 സാധാരണ കമ്പനികള്‍ അടച്ചു പൂട്ടുകയോ , മാറ്റി സ്ഥാപിക്കുകയോ ചെയ്യുമെന്നും പീപ്പിള്‍സ് ഡെയിലി റിപ്പോര്‍ട്ട് ചെയ്തു.

ചൈനയിലെ നിര്‍മ്മാണ യൂണിറ്റുകള്‍, വ്യവസായിക യൂണിറ്റുകള്‍ എന്നിവ മാറ്റി സ്ഥാപിച്ച് സര്‍വ്വകലാശാലകള്‍,ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ എന്നിവ സ്ഥാപിക്കാനാണ് ഗവണ്‍മെന്റിന്റെ പുതിയ പദ്ധതികള്‍. വിദ്യാഭ്യസ ക്ഷേമ വകുപ്പുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ക്രമീകരിക്കുകയും കൂടുല്‍ വ്യവസായ സംരംഭകരെ രാജ്യത്തേക്ക് ആകര്‍ഷിക്കാനുമാണ് ലക്ഷ്യം. 2013 നെ അപേക്ഷിച്ച് 41 ശതമാനത്തോളം നിക്ഷേപം ഉയര്‍ത്താനാണ് ലക്ഷ്യമെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. നിലവില്‍ ഹേബേ പ്രവിശ്യയില്‍ ഇപ്പോള്‍ ഇതിന്റെ പകുതി ശതമാനം മാത്രമാണ് ഉള്ളത്. ചൈനയിലെ വടക്കന്‍ പ്രദേശമാണ് ഹേബേ .

Top