ബെയ്ജിങ്: കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ ചൈനീസ് പര്യടനം റദ്ദാക്കി. മാര്‍ച്ച് 14 മുതല്‍ 25 വരെയായിരുന്നു പര്യടനം നടത്താന്‍ നിശ്ചയിച്ചത്.
ടോക്യോ ഒളിമ്പിക്സിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ചൈന പര്യടനം സംഘടിപ്പിച്ചത്. പര്യടനം റദ്ദാക്കിയത് ഇന്ത്യയുടെ ഒളിമ്പിക്സ് ഒരുക്കങ്ങളെ ബാധിക്കും എന്നാണ് അറിയിച്ചത്.
കഴിഞ്ഞ വര്‍ഷം ഭുവനേശ്വറില്‍ നടന്ന യോഗ്യത മത്സരത്തില്‍ അമേരിക്കയെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യ യോഗ്യത നേടിയത്. മൂന്നാമത്തെ തവണയാണ് ഇന്ത്യന്‍ വനിതകള്‍ ഒളിമ്പിക്സിന് യോഗ്യത നേടുന്നത്.