ബെയ്ജിംങ്: അമിതമായ അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് ബെയ്ജിങ് നഗരത്തില്‍ പുകമഞ്ഞ് വ്യാപിച്ചു. ജനജീവിതത്തെ തടസ്സപ്പെടുത്തും വിധം പുകമഞ്ഞ് വ്യാപിച്ചതിനാല്‍ നഗരത്തില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യമായാണ് ബെയ്ജിങില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുന്നത്.
പുകമഞ്ഞ് വ്യാഴാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. കഴിഞ്ഞ ദിവസം രാവിലെ ഏഴുമണിക്കാണ് റെഡ് അലേര്‍ട്ട് പഖ്യാപിച്ചത്. കാലാവസ്ഥ പ്രവചനം ശരിയായാല്‍ വ്യാഴാഴ്ച പുകമഞ്ഞ് മാറി തണുപ്പ് ആരംഭിക്കും.
അമിതമായ അന്തരീക്ഷ മലിനീകരണത്തിന്റെ പേരില്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്നിരുന്ന രാജ്യമാണ് ചൈന. കഴിഞ്ഞ പാരീസ് കാലാവസ്ഥ ഉച്ചകോടിയിലും ചൈനയിലെ അന്തരീക്ഷ മലിനീകരണം ചര്‍ച്ചയായിരുന്നു. ഉച്ചകോടി കഴിഞ്ഞതിനു പിന്നാലെ ബെയ്ജിങ് നഗരത്തില്‍ വിഷപ്പുക നിറഞ്ഞ പുകമഞ്ഞ് വ്യാപിച്ചത് ലോകശ്രദ്ധ നേടിയിട്ടുണ്ട്.
സാമ്പത്തിക വളര്‍ച്ചയ്ക്കായി അനിയന്ത്രിതമായി അന്തരീക്ഷം മലിനമാക്കിയതിന്റെ ദുരന്തമാണിന്ന് ബെയ്ജിങ് അനുഭവിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, നിര്‍മാണ മേഖലകള്‍ തുടങ്ങി നഗരത്തിലെ എല്ലാ സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്.
വാഹനങ്ങള്‍, ഫാക്ടറികള്‍, കല്‍ക്കരി മേഖലകള്‍ തുടങ്ങിയവയുടെ ആധിക്യമാണ് ബെയ്ജിംഗിലെ അന്തരീക്ഷത്തെ വിഷമയമാക്കുന്നത്. അന്തരീക്ഷ മലിനീകരണം ചൈനയിലെ ജനങ്ങള്‍ക്കിടയില്‍ ഉറക്കമില്ലായ്മ വ്യാപിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അതേസമയം പുതിയ സാഹചര്യം മുതലെത്ത് ശ്വാസകോശ രോഗങ്ങള്‍ നേരിടാനുള്ള പരമ്പരാഗത മരുന്നുകള്‍ക്ക് വില കൂടിയിട്ടുണ്ട. അന്തരീക്ഷ മലിനീകരണത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്ന എയര്‍ പ്യൂരിഫയറിന്റെ വില്‍പനയും കുതിച്ചുയര്‍ന്നിട്ടുണ്ട്.