ഏവരേയും അത്ഭുതപ്പെടുത്തുന്ന കാഴ്ചയൊരുക്കി ബെയ്ജിങ്ങിലെ വിമാനത്താവളം

beijing airport

ബെയ്ജിങ്ങ്: സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ് ബെയ്ജിങ്ങിലെ പുതിയ വിമാനത്താവളം. ഹോളിവുഡ് സിനിമകളിലെ രംഗങ്ങളെപ്പോലും മറികടക്കുന്നതാണ് എയര്‍പോര്‍ട്ട് എന്നാണ് കാഴ്ചക്കാര്‍ വ്യക്തമാക്കുന്നത്.

അഞ്ച് കാലുള്ള ചിലന്തിയെ പോലെയാണ് വിമാനത്താവളത്തിന്റെ മുകള്‍ഭാഗം ഒരുക്കിയിരിക്കുന്നത്. നാല് റണ്‍വെകള്‍ ഉണ്ടെന്നതാണ് പ്രധാന സവിശേഷത. വര്‍ഷത്തില്‍ 620,000 വിമാനങ്ങള്‍, 10 കോടി യാത്രക്കാര്‍, 40 ലക്ഷം ടണ്‍ കാര്‍ഗോ എന്നിവ വഹിക്കാന്‍ ശേഷിയുള്ളതാണ് ചൈനയുടെ എയര്‍പോര്‍ട്ട്.

ജെയിംസ് കാമറൂണിന്റെയോ ക്രിസ്റ്റഫര്‍ നോളന്റെയോ സിനിമ സെറ്റാണെന്ന് ചിന്തിപ്പിക്കുന്ന രീതിയിലാണ് വിമാനത്താവളത്തിന്റെ നിര്‍മ്മാണം. 2014ലാണ് 80 ബില്ല്യണ്‍ ചൈനീസ് യുവാന്‍ മുടക്കി മനോഹരമായ വിമാനത്താവളത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 313,00 സ്‌ക്വയറാണ് ഇിന്റെ വലിപ്പം. ആദ്യം ഇതൊരു സ്വപ്നമായിരുന്നുവെന്നാണ് ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച ചൈനീസ് സ്വദേശിയുടെ അഭിപ്രായം.

Top