ബെയ്‌റൂത്ത് സ്‌ഫോടനം; ലെബനാന്‍ ജനതക്ക് സഹായവുമായി സൗദി അറേബ്യ

റിയാദ്: ബെയ്റൂത്തിലെ സ്ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക് സഹായം വാഗ്ധാനം ചെയ്ത് സൗദി അറേബ്യ. ലെബനാന് അടിയന്തിര മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നതിനാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദ്ദേശം നല്‍കിയത്. കിംഗ് സല്‍മാന്‍ റിലീഫ് പദ്ധതിക്ക് കീഴിലാണ് സഹായങ്ങള്‍ വിതരണം ചെയ്യുക.

ഇതിനെ തുടര്‍ന്ന് കെ.എസ് റിലീഫ് സെന്ററിനു കീഴിലുള്ള വിവിധ മെഡിക്കല്‍ സൊസൈറ്റികള്‍ ദുരന്ത സ്ഥലത്തെത്തി. പരിക്കേറ്റവരെയും മരിച്ചവരുടെ ബന്ധുക്കളെയും വിവിധ ആശുപത്രികളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റി പാര്‍പ്പിച്ചു.

സൊസൈറ്റികള്‍ക്ക് കീഴിലുള്ള ആംബുലന്‍സുകളുടെ സേവനവും ദുരന്ത മുഖത്ത് പ്രയോജനപ്പെടുത്തി വരുന്നുണ്ട്. ഇവര്‍ക്കാവശ്യമായ ധനസഹായ കെ.എസ് റിലീഫ് സെന്റര്‍ മുഖേന നല്‍കി വരുന്നതായും സൗദി വിദേശ കാര്യമന്ത്രാലയം അറിയിച്ചു. സൗദി ദുരന്തം നടന്ന അന്നു തന്നെ കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ഇരകള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Top