കീവ്: റഷ്യ – യുക്രൈന്‍ യുദ്ധത്തിന്റെ ഭാഗമാകില്ലെന്ന് ബെലാറൂസ്. ഇതുവരെ പങ്കെടുത്തിട്ടില്ലെന്നും ബെലാറൂസ് പ്രസിഡന്റ് ലുക്കാഷെങ്കോ പറഞ്ഞു. അതേസമയം, ഇതുവരെ 2000 പൗരന്മാര്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ പറഞ്ഞു. ചര്‍ച്ചയില്‍ റഷ്യ ഉറപ്പ് നല്‍കിയ മനുഷത്വ ഇടനാഴികള്‍ പ്രവര്‍ത്തിക്കുമോ എന്ന് ഇന്ന് അറിയാമെന്നും യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞു.
റഷ്യന്‍ ജനതയോട് പ്രസിഡന്റ് വ്‌ലാദിമര്‍ പുടിനെതിരെ പ്രതിഷേധിക്കാന്‍ യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദമിര്‍ സെലന്‍സ്‌കി ആഹ്വാനം ചെയ്തു. തെരുവിലിറങ്ങി പ്രതിഷേധിക്കുക, ഞങ്ങള്‍ ജീവിക്കണമെന്ന് നിങ്ങളുടെ സര്‍ക്കാരിനോട് പറയുക. ഇതാണ് സെലന്‍സ്‌കിയുടെ ആഹ്വാനം. യുെ്രെകന് മീതെ നോ ഫ്‌ലൈ സോണ്‍ പ്രഖ്യാപിക്കണമെന്ന ആവശ്യം സെലന്‍സ്‌കി ആവര്‍ത്തിച്ചു.