കെയ്‌റോ : റഷ്യന്‍ ലോകകപ്പില്‍ ബെല്‍ജിയത്തിന്റെ സഹപരിശീലകനായി തിളങ്ങിയ ഫ്രഞ്ച് ആഴ്‌സണല്‍ ഇതിഹാസം തിയറി ഹെന്റി ഈജിപ്ഷ്യന്‍ പരിശീലകനായേക്കുമെന്ന് സൂചന.
ഹെന്റിയുടെ ഏജന്റിനെ ഉദ്ധരിച്ച് പ്രമുഖ കായിക വെബ്‌സൈറ്റുകളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ലണ്ടനില്‍ വെച്ച് ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അംഗം മുന്‍ താരവുമായി ഇതിനകം ചര്‍ച്ച നടത്തിയതാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ക്ലബിന്റെ ഭാവി പദ്ധതികളില്‍ വ്യക്തത വരാന്‍ ഹെന്റി കാത്തിരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ലോകകപ്പില്‍ ഗ്രൂപ്പ് മത്സരങ്ങളില്‍ മൂന്നിലും പരാജയപ്പെട്ടാണ് ഈജിപ്ത് മടങ്ങിയത്. ഇതോടെ പരിശീലകന്‍ കൂപ്പറിനെ ഈജിപ്ത് പുറത്താക്കുകയായിരുന്നു. ഈ സ്ഥാനത്തേക്കാണ് ഹെന്റിയെ പരിഗണിച്ചിരിക്കുന്നത്.