ബ്രസല്‍സ്: ബെല്‍ജിയത്ത് ലീഗെയിലുണ്ടായ വെടിവെയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ പൊലീസുകാരാണ്. ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സ്ത്രീയെ ബന്ദിയാക്കി രക്ഷപ്പെടാന്‍ അക്രമി ശ്രമിച്ചെങ്കിലും പൊലീസ് ഇയാളെ വധിച്ചു. ശുചീകരണ തൊഴിലാളിയായ സ്ത്രീയെ സമീപത്തെ സ്‌കൂളിലാണ് അക്രമി ബന്ദിയാക്കിയത്. ആക്രമണത്തിനുണ്ടായ പ്രേരണ എന്താണെന്ന് വ്യക്തമല്ല. വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടില്ല. ഏറ്റുമുട്ടല്‍ ഭീകരാക്രമണമാണോ എന്ന കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്.