ഏത് വിശ്വാസിക്കും ശബരിമലയില്‍ പോകാനുള്ള സാഹചര്യമൊരുക്കും: മന്ത്രി ഇ പി ജയരാജന്‍

JAYARAJAN

തിരുവനന്തപുരം: ശബരിമലയില്‍ വിശ്വാസികള്‍ക്ക് വഴിയൊരുക്കുന്നതിനുപകരം അവരെ ആക്രമിക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തുമെന്ന് മന്ത്രി ഇ പി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഏത് വിശ്വാസിക്കും ശബരിമലയില്‍ പോകാനുള്ള സാഹചര്യമൊരുക്കും. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. രാഷ്ട്രീയ ലക്ഷ്യത്തോടെ സംഘപരിവാര്‍ നടത്തുന്ന അക്രമങ്ങളെ ജനങ്ങള്‍ തിരിച്ചറിയും. വിശ്വാസികളെയും മാധ്യമ പ്രവര്‍ത്തകരെയും പൊലീസിനെയുമെല്ലാം വിശ്വാസികളുടെ വേഷമിട്ടെത്തിയ അക്രമിസംഘം ആക്രമിച്ചു. സുപ്രീംകോടതിവിധി എല്ലാവര്‍ക്കും ബാധകമാണ്. അത് നടപ്പാക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാനത്തിനുണ്ട്. അക്രമികളെ ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Top