മണി ഹേസ്റ്റിലെ ബേല ചാവെ വീണയില്‍ വായിച്ച് ലേഡി സൂപ്പര്‍സ്റ്റാര്‍; വീഡിയോ വൈറല്‍

നെറ്റ്ഫ്ളിക്സില്‍ സംപ്രേഷണം ചെയ്യുന്ന സ്പാനിഷ് ടി.വി. സീരിസായ മണി ഹേസ്റ്റിലാണ് ഇപ്പോള്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും. ഇപ്പോഴിതാ ഈ സീരിസിലെ പാട്ട് വീണയില്‍ വായിച്ചിരിക്കുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍.

മണി ഹേസ്റ്റ് കണ്ടവരാരും ഇതിലെ ബേല ചാവെ, ബേല ചാവെ എന്ന പാട്ട് മറക്കാനിടയില്ല. താരം ഈ പാട്ടിന്റെ ആരാധിക കൂടിയാണ്. സാമൂഹിക മാധ്യമങ്ങളില്‍ മഞ്ജു പങ്കുവച്ച ഈ വീണ വായിക്കുന്ന വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഹേസ്റ്റ് എന്ന സീരിസിന് വേണ്ടി മാത്രം ഉണ്ടാക്കി പാട്ടല്ല ഇത്. ഈ ഗാനത്തിന്റെ ജനനം 19-ാം നൂറ്റാണ്ടില്‍ വടക്കന്‍ ഇറ്റലിയിലാണ്. അവിടത്തെ വയലുകളില്‍ പണിയെടുത്തിരുന്ന തൊഴിലാളി സ്ത്രീകള്‍ പാടിയിരുന്ന നാടോടി ഗാനമായിരുന്നു ‘ബേല ചാവെ’എന്നാണ് ചരിത്രം. തുച്ഛമായ കൂലിയില്‍ തങ്ങളെ മണിക്കൂറുകളോളം ജോലി ചെയ്യിച്ച ഭൂവുടമകള്‍ക്കെതിരെയുള്ള പ്രതിഷേധമായാണ് ഇവര്‍ ഈ പാട്ട് ഏറ്റുപാടിയത്.

View this post on Instagram

@lacasadepapel @alvaromorte

A post shared by Manju Warrier (@manju.warrier) on

ഗുഡ് ബൈ ബ്യൂട്ടിഫുള്‍ എന്നാണ് ബേല ചാവെ എന്ന ഇറ്റാലിയന്‍ വാക്കിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം.

Top