അകാലത്തിൽ പൊലിഞ്ഞ സംവിധായകനും എഴുത്തുകാരനുമായിരുന്ന അതുല്യ പ്രതിഭ സച്ചി വീണ്ടും പുനർജനിക്കും. മരണത്തിന് മുൻപേ അദ്ദേഹം എഴുതി പൂർത്തിയാക്കിയ തിരക്കഥ സച്ചിക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ച ജയൻ നമ്പ്യാർ ആണ് ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത് ‘വിലയത്ത് ബുദ്ധ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരവും, സച്ചിയുടെ പ്രിയപ്പെട്ട ചങ്ങാതിയുമായ പൃഥ്വിരാജാണ് നായകനായി എത്തുന്നത്.
പൃഥ്വിരാജിനൊപ്പം ലൂസിഫറിലും സച്ചിയൊടൊപ്പം അയ്യപ്പനും കോശിയും തുടങ്ങി നിരവധി ചിത്രങ്ങളിൽ സഹസംവിധായകനായി ജയൻ നമ്പർ പ്രവർത്തിച്ചിട്ടുണ്ട്. ജി ആർ ഇന്ദുഗോപന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി സച്ചി സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു വിലായത്ത് ബുദ്ധ. സച്ചിയുടെ തിരക്കഥയിൽ പൃഥ്വിരാജിനെ നായകനാക്കി ജയൻ സംവിധാനം ചെയ്യാനൊരുങ്ങിയ മറ്റൊരു ചിത്രം കൂടി ഉണ്ടായിരുന്നു. അതിന്റെ എഴുത്ത് പണികൾ തുടങ്ങാനിരിക്കെയായിരുന്നു സച്ചിയുടെ അപ്രതീക്ഷിത വിയോഗം.