​ഗുണഭോക്താക്കൾക്ക് ആശ്വസിക്കാം: ഇപിഎഫ്ഒ പലിശ നിരക്കിൽ മാറ്റമില്ല

ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ 60 ദശലക്ഷം ​ഗുണഭോക്താക്കൾക്ക് ആശ്വാസം. സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് 2020-21ൽ പലിശ നിരക്ക് 8.5 ശതമാനമായി നിലനിർത്തി.കോമ്പൗണ്ടിംഗിനൊപ്പം ഉയർന്ന ഇപിഎഫ് പലിശനിരക്കും വരിക്കാർക്ക് ലഭിക്കുന്ന തുകയിലും കാര്യമായ വ്യത്യാസമു ണ്ടെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

ഇക്വിറ്റി ആസ്തികളിലെ നിക്ഷേപം 2015-16 സാമ്പത്തിക വർഷം അഞ്ച് ശതമാനമായാണ് ആരംഭിച്ചത്. പിന്നീട് ഇത് പോർട്ട് ഫോളിയോയുടെ 15 ശതമാനമായി ഉയരുകയും ചെയ്തു. 2012-13 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായ 8.5 ശതമാനം പലിശനിരക്കിൽ വീണ്ടും കുറവ് വരുത്തിയേക്കുമെന്ന സൂചനകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഇപിഎഫ്ഒ നിക്ഷേപത്തിന് റിസ്ക്ക് സാധ്യതകൾ കുറവാണെന്നും, പ്രസ്താവനയിൽ പറയുന്നു.

Top