ഓഫ് റോഡ് വിഭാഗത്തില്‍ ബെനേലി ഉടന്‍ വിപണിയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്ന ബൈക്കാണ് ബി.എക്സ് 250 മോട്ടാര്‍ഡ്. തനത് ഓഫ് റോഡ് മോഡലെങ്കിലും അതില്‍ ബെനേലി പരീക്ഷിച്ച പരിഷ്‌കാരങ്ങള്‍ ഏറെ ആകര്‍ഷകമാണ്.
പ്രത്യേകിച്ച്, എക്ഹോസ്റ്റിന്റെ സ്ഥാനം സീറ്റിനു താഴെയായി സജ്ജീകരിച്ചത്. വെള്ളയും കറുപ്പും ചേര്‍ന്ന ഷെയ്ഡ് ബൈക്കിനു നല്‍കിയിരിക്കുന്നു.
25 ബി.എച്ച്.പി കരുത്തുള്ള, 249 സി.സി, ലിക്വിഡ് കൂളായ, 4 – സിലിണ്ടര്‍ എന്‍ജിനാണുള്ളത്. ഗിയറുകള്‍ അഞ്ച്. ഇന്ധനടാങ്കില്‍ ഏഴ് ലിറ്റര്‍ പെട്രോള്‍ നിറയും.
ബൈക്കിന്റെ ഭാരം 136.6 കിലോഗ്രാം. ഒന്നര ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന എക്സ്‌ഷോറൂം വില. വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ഹിമാലയന്‍ ആണ് പ്രധാന എതിരാളി.