ഇംപീരിയാലെ 400 ഡീലർഷിപ്പുകളിലേക്ക് എത്തി തുടങ്ങി; വില 1.69 ലക്ഷം

റ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ ബെനെലിയുടെ പുതിയ റെട്രോ ക്ലാസിക്ക് മോഡലായ ഇംപീരിയാലെ 400 കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇതിനോടകം 400 യൂണിറ്റിലേറെ ബുക്കിങ് ലഭിച്ച ഇംപീരിയാലെ ഇന്ത്യയിലെ ബെനെലി ഡീലർഷിപ്പുകളിലേക്ക് എത്തി തുടങ്ങി. നിലവിൽ ബെനെലി ഇന്ത്യ നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡലാണിത്, 1.69 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്ഷോറൂം വില.

1950കളിൽ നിർമിച്ച ബെനെലി-മോട്ടോബി റേഞ്ചിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇംപീരിയാലെയുടെ നിർമ്മാണം. ഡബിൾ ക്രാഡിൽ സ്റ്റീൽ ട്യൂബ് ഫ്രെയ്മിലാണ് വാഹനത്തിന്റെ നിർമാണം. ൗണ്ട് ഹെഡ്‌ലൈറ്റ്, ഫ്യുവൽ ടാങ്ക്, സീറ്റ്, ഹാൻഡിൽ ബാർ തുടങ്ങി മിക്ക ഭാഗങ്ങളും എൻഫീൽഡ് ക്ലാസിക്കുമായി ഏറെ സാമ്യം പുലർത്തും. 2017ലെ മിലാൻ മോട്ടോർ സൈക്കിൾ ഷോയിലായിരുന്നു ഇംപീരിയാലെ 400 ബെനെലി ആദ്യമായി അവതരിപ്പിച്ചത്.

ഉയർന്നിരിക്കുന്ന ട്വിൻ പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സാഡിൽ ബാഗ് എന്നിവയൊക്കെ ഇംപീരിയാലെയുടെ പ്രത്യേകതയാണ്. ബോഡിയിലെ ക്രോം ഫിനിഷ്, എക്സ്ഹോസ്റ്റ് എന്നിവ വിന്റേജ് ലുക്ക് നൽകും.

373.5 സിസി സിംഗിൾ സിലിണ്ടർ ഫോർ സ്‌ട്രോക്ക് എയർകൂൾഡ് എൻജിനാണ് ഇംപീരിയലെയുടെ കരുത്ത്. 5500 ആർപിഎമ്മിൽ 21 പിഎസ് പവറും 4500 ആർപിഎമ്മിൽ 29 എൻഎം ടോർക്കും ഈ എൻജിൻ നൽകും. 5 സ്പീഡാണ് ഗിയർബോക്സ്. മുന്നിൽ 19 ഇഞ്ചും പിന്നിൽ 18 ഇഞ്ചുമാണ് വീൽ. സുരക്ഷ ഉറപ്പാക്കാൻ മുന്നിൽ 300 എംഎം ഡിസക് ബ്രേക്കും പിന്നിൽ 240 എംഎം ഡിസ്‌ക് ബ്രേക്കുമാണ്. ഡ്യുവൽ ചാനൽ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും വാഹനത്തിലുണ്ട്. മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്‌സോർബേഴ്‌സുമാണ് സസ്‌പെൻഷൻ.

Top