കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ സര്‍വീസ് , വാറന്റി കാലയളവ് നീട്ടി നല്‍കി ബെനലി. 2021 ഏപ്രില്‍, മെയ് മാസങ്ങളില്‍ കാലഹരണപ്പെടുന്ന ബെനലി ബൈക്കുകളുടെ സര്‍വീസുകളും വാറന്റികളും 2021 ജൂലൈ വരെ നീട്ടുമെന്ന് പ്രീമിയം ബൈക്ക് നിര്‍മ്മാതാവ് പ്രഖ്യാപിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ തുടരുന്നതിനെ തുടര്‍ന്നാണ് പ്രഖ്യാപനം.
അതേസമയം, ഇറ്റാലിയന്‍ ബൈക്ക് പോയ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ വിപണിയില്‍ നിരവധി ഉല്‍പന്നങ്ങള്‍ അണിനിരത്തിയിട്ടുണ്ട്. ഈ വര്‍ഷം ആദ്യം പുതിയ TRK502X അഡ്വഞ്ചര്‍ ടൂറര്‍ അവതരിപ്പിച്ചു.
5.19 ലക്ഷം രൂപ എക്‌സ്‌ഷോറൂം ആമുഖ വിലയിലാണ് ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചത്. സ്റ്റാന്‍ഡേര്‍ഡായി മൂന്ന് വര്‍ഷത്തെ പരിധിയില്ലാത്ത കിലോമീറ്റര്‍ വാറണ്ടിയോടെ ഇത് വാഗ്ദാനം ചെയ്തിട്ടുണ്ട്. മെറ്റാലിക് ഡാര്‍ക്ക് ഗ്രേ, പ്യുവര്‍ വൈറ്റ്, ബെനലി റെഡ് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകള്‍ ബൈക്ക് തെരഞ്ഞെടുക്കാം.