മാഞ്ചസ്റ്ററില്‍ നിന്ന് പുറത്താക്കിയെങ്കിലും ഹോസെ മൗറീഞ്ഞോയ്ക്ക് പുറത്തിപ്പോളും നല്ല ഡിമാന്‍ഡാണ്. മൗറീഞ്ഞോയെ സ്വന്തമാക്കാന്‍ പോര്‍ച്ചുഗീസ് ക്ലബ് ബെന്‍ഫിക്ക് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. മൗറീന്യോയക്കായി എത്ര പണം വേണണെങ്കിലും മുടക്കാന്‍ തയ്യാറാണെന്ന് ബെന്‍ഫിക്ക് പ്രസിഡന്റ് ലൂയിസ് ഫിലിപ്പ് വിയേര പറഞ്ഞത്.
പോര്‍ച്ചുഗീസ് പത്രമാണ് ബെന്‍ഫിക്ക് മൗറീഞ്ഞോയെ ടീമിലെത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ‘മൗറീഞ്ഞോ എന്റെ സുഹൃത്താണ്, മൗറീഞ്ഞോ പരിശീലകനായി എത്തണമന്ന് ആരാണ് ആഗ്രഹിക്കാത്തത്, എന്നാല്‍ ഞാന്‍ ഇതുവരെ മൗറീഞ്ഞോയുമായി സംസാരിച്ചിട്ടില്ല. മൗറീഞ്ഞോ സമ്മതമറിയിച്ചാല്‍, പണമൊന്നും ബെന്‍ഫിക്കയ്ക്ക് പ്രശ്‌നമല്ല’ എന്നാണ് വിയേര ഇക്കാര്യത്തെക്കുറിച്ച് നടത്തിയ പ്രതികരണം.
മോശം പരിശീലനത്തെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകസ്ഥാനത്ത് നിന്ന് മൗറീഞ്ഞോയെ പുറത്താക്കിയത്.