Bengal BJP youth leader puts bounty on Mamata Banerjee’s head

mamatha

പശ്ചിമബംഗാള്‍ : പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തലയ്ക്ക് പതിനൊന്ന് ലക്ഷം പ്രഖ്യാപിച്ച് ഭാരതീയ ജനതാ യുവമോര്‍ച്ച നേതാവ്.

ഹനുമാന്‍ ജയന്തി ദിനത്തില്‍ ‘ജയ് ശ്രീ റാം’ എന്ന മുദ്രാവാക്യവുമായി റാലി നടത്തിയവര്‍ക്ക് നേരെ ഉണ്ടായ ലാത്തിചാര്‍ജിനെ തുടര്‍ന്നാണ് ബി ജെ വൈ എം നേതാവിന്റെ വിവാദ പരാമര്‍ശം ഉണ്ടായത്.

മുസ്ലീം മത വിഭാഗങ്ങളെ അനുകൂലിച്ച് ഇഫ്താര്‍ വിരുന്നുകള്‍ നടത്തുന്ന മുഖ്യമന്ത്രി സരസ്വതി പൂജ നടത്താന്‍ അനുവദിക്കില്ലെന്നും ഹനുമാന്‍ ജയന്തി ദിനത്തില്‍ ജാഥയില്‍ പങ്കെടുത്തവരെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ബി ജെ വൈ എം നേതാവ് യോഗേഷ് വര്‍ഷനേയ് പറഞ്ഞു.

ഹനുമാന്‍ ജയന്തി ദിനത്തില്‍ ഒരുതരത്തിലുള്ള ജാഥയോ സമ്മേളനങ്ങളോ നടത്താന്‍ അനുവദിക്കില്ലെന്ന ബിർഭും പോലീസിന്റെ മുന്നറിയിപ്പിനെ അവഗണിച്ചാണ് ബിജെവൈഎം പ്രവര്‍ത്തകര്‍ ജില്ലയില്‍ റാലി നടത്തിയത്.

Top