ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ സംഘര്‍ഷത്തില്‍ കല്‍ക്കട്ട ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. എല്ലാ കേസുകളും സിബിഐക്ക് കൈമാറാനാണ് നിര്‍ദേശം. കോടതി മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം.
തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളിലാണ് സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരിക്കുന്നത്. ആറാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണം. അന്വേഷണത്തിന് സിബിഐ പ്രത്യേക സംഘത്തിന് രൂപം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.