കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി നേതാക്കളുടെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ നടപടിയുമായി കേന്ദ്രം. ബംഗാളിലെ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്ര സര്‍വീലേക്ക് മാറ്റി. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടെ ബംഗാളിലെ സുരക്ഷ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് മാറ്റിയത്.
ബിജെപി അധ്യക്ഷന്റെ വാഹനവ്യൂഹത്തിന് നേരേ നടന്ന ആക്രമണത്തിന് പിന്നാലെ സംസ്ഥാനത്ത് സംഘര്‍ഷം തുടരുകയാണ്. ബര്‍ധ്വനിലെ ദുര്‍ഗാപൂരില്‍ സംഘര്‍ഷത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ വീടുകള്‍ക്ക് തീയിട്ടെന്ന് തൃണമൂല്‍ ആരോപിച്ചു. എന്നാല്‍ തീ പടരുന്നത് കണ്ടപ്പോള്‍ അണയ്ക്കാന്‍ സഹായിച്ചെന്നാണ് ബിജെപിയുടെ വിശദീകരണം. മിക്ക ജില്ലകളിലും നിരോധനാജ്ഞ തുടരുകയാണ്.