ന്യൂഡല്‍ഹി: വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ സിപിഎമ്മുമായുള്ള സഖ്യത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അനുമതി.
ജനാധിപത്യ ശക്തികളുമായി സഹകരിക്കുമെന്ന് ബംഗാള്‍ പിസിസി അധ്യക്ഷന്‍ അധിര്‍ ചൗധരി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയതായി അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയെ നേരിടുന്നതിന് ശക്തമായ സഖ്യം ആവശ്യമാണെന്ന് സി.പി.എമ്മിനും കോണ്‍ഗ്രസിനും മനസിലായതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു സഖ്യത്തിന് ഇരുപാര്‍ട്ടികളും തയാറെടുക്കുന്നത്. കോണ്‍ഗ്രസിന് 70 മുതല്‍ 80 വരെ സീറ്റ് നല്‍കാമെന്നാണ് ബംഗാള്‍ ഘടകത്തിന്റെ നിലപാട്.
ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി പിന്‍വാതില്‍ ചങ്ങാത്തമാവാമെന്നു സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ ധാരണയായിരുന്നു. രാഷ്ട്രീയ നിലപാടിനു വിധേയമായുള്ള സഹകരണമേ പാടുള്ളൂവെന്നു സിപിഎം കേന്ദ്രകമ്മിറ്റിയും വ്യക്തമാക്കിയിരുന്നു.