കൊൽക്കത്ത: ബംഗാളിലെ അഞ്ചാം ഘട്ട വോട്ടെടുപ്പ് സമാധാനപരമായിരുന്നു. ആദ്യ കണക്കുകൾ പ്രകാരം 78.36% ആണ് പോളിങ്. കമർഹാട്ടിയിൽ ബിജെപി പോളിങ് ഏജന്റ് മരിച്ചു. ബിജെപി സ്ഥാനാർഥിയുടെ വാഹനവ്യൂഹത്തിനു നേരെ കല്ലേറുണ്ടായി.
സൗത്ത് 24 പർഗാനാസ് ജില്ലയിലെ ദെഗംഗ മണ്ഡലത്തിലെ ഒരു ബൂത്തിൽ കേന്ദ്രസേനകൾ വെടിയുതിർത്തതായി നാട്ടുകാർ പരാതിപ്പെട്ടു. എന്നാൽ ആരോപണം വാസ്തവ വിരുദ്ധമാണെന്നു കേന്ദ്ര സേനാംഗങ്ങൾ പറഞ്ഞു.