കൊല്‍ക്കത്ത: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം ഈ മാസം 27 ന് പ്രഖ്യാപിക്കുമെന്ന് ഓള്‍ ഇന്ത്യ മജ്ലിസ് ഇ-ഇത്തിഹാദുല്‍ മുസ്ലിമീന്‍ മേധാവിയും എംപിയുമായ അസദുദ്ദീന്‍ ഒവൈസി.
സാഗെര്‍ദിഗിയില്‍ നടക്കുന്ന പൊുയോഗത്തിലായിരിക്കും മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുകയെന്ന് ഒവൈസി അറിയിച്ചു. തന്റെ പാര്‍ട്ടിയും അബ്ബാസ് സിദ്ദിഖിയും തമ്മിലുള്ള രാഷ്ട്രീയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹം പറഞ്ഞു.