ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ ഏപ്രില്‍ നാലിന് നടക്കുന്ന ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുള്ളവരില്‍ 1.16 ശതമാനം പേരും ക്രിമനല്‍ പശ്ചാത്തലം ഉള്ളവരെന്ന് റിപ്പോര്‍ട്ട്. റിട്ടേണിംഗ് ഓഫീസര്‍ മുമ്പാകെ സമര്‍പിച്ച സത്യവാങ്മൂലത്തില്‍ നിന്നുള്ള വിവരങ്ങള്‍ വെച്ച് ‘അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്‌റിഫോംസ്’ എന്ന ഗ്രൂപ്പ് ആണ് സര്‍വെ നടത്തിയത്.
ആദ്യഘട്ട വോട്ടിംഗ് നടക്കുന്ന 18 മണ്ഡലങ്ങളിലെ 113 സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിച്ചാണ് ഇവര്‍ ഈ കണക്ക് പറുത്തുവിട്ടത്. ഇതില്‍ 21 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകളും 17 പേര്‍ക്കെതിരെ ബലാല്‍സംഗം, കൊല, തട്ടിക്കൊണ്ടുപോവല്‍,സാമുദായിക കലാപം തുടങ്ങിയ കടുത്ത കുറ്റകൃത്യങ്ങളുടെ പേരിലുള്ള കേസുകളുമാണ് നിലനില്‍ക്കുന്നത്.
133 സ്ഥാനാര്‍ത്ഥികളില്‍ മൂന്നു പേര്‍ മാത്രമാണ് ഒരു കോടിക്കു മുകളില്‍ സമ്പാദ്യമുള്ളവര്‍. ദേശീയ ശരാശരിയില്‍ ഏറ്റവും താഴെയാണ് ഇത്. 53 ശതമാനം പേര്‍ ബിരുദമോ അതിനു മുകളില്‍ യോഗ്യതയുള്ളവരോ ആണ്. 40 ശതമാനം പേര്‍ ഇന്‍കം ടാക്‌സ് റിപോര്‍ട്ട് സര്‍മിപ്പിക്കാത്തവരാണെന്നാണ് മറ്റൊരു വസ്തുത. ആദ്യ ഘട്ടത്തിലെ സ്ഥാനാര്‍ഥികളില്‍ 11 പേര്‍ മാത്രമാണ് വനിതകള്‍. അതായത് എട്ടു ശതമാനം മാത്രം.