ഡൽഹി : കൊൽക്കത്ത വർഗീയതയെ നിരസിച്ചില്ലെങ്കിൽ ബംഗാൾ ജനത ടാഗോറിന്റെയും നേതാജിയുടെയും യഥാർഥ പിൻഗാമികളാകില്ലെന്ന് പ്രമുഖ സാമ്പത്തിക ശാസ്‌ത്രജ്ഞൻ അമർത്യ സെൻ പറഞ്ഞു. ചരിത്രത്തിൽ വർഗീയതകാരണം ബംഗാളിന് വലിയ ദുരിതം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. മതനിരപേക്ഷ പാർടികൾക്ക് പരിപാടികളിൽ വ്യത്യസ്‌തരാകാമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ, വർഗീയതയെ എതിർക്കുന്നതിൽ ഒന്നിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ മതനിരപേക്ഷമായി നിലനിർത്തുന്നതിൽ മറ്റാരെക്കാളും ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാകണം. ടാഗോർ, നേതാജി, ഈശ്വർചന്ദ്ര വിദ്യാസാഗർ, സ്വാമി വിവേകാനന്ദൻ എന്നിവരെല്ലാം ഐക്യ ബംഗാളി സംസ്‌കാരത്തിനായി പരിശ്രമിച്ചവരാണ്. ഒരു സമുദായത്തെ മറ്റൊന്നിന് എതിരാക്കുന്നതിന് അതിൽ സ്ഥാനമില്ലെന്ന് അമർത്യ സെൻൻ പറഞ്ഞു.