കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജി പിന്നില്‍. ബിജെപിയുടെ നിലഞ്ജന്‍ റോയിയാണ് മുന്നിട്ടു നില്‍ക്കുന്നത്.
അതേസമയം അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ലീഡ് തിരിച്ചുപിടിച്ചു. ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി പിന്നിലായി. ആദ്യ ഘട്ടത്തില്‍ വോട്ടെണ്ണിയപ്പോള്‍ സ്മൃതി പിന്നിലായിരുന്നു. ഇരു സ്ഥാനാര്‍ഥികളും ശക്തമായി ഏറ്റുമുട്ടിയ മണ്ഡലമാണ് അമേഠി.
ലോക്സഭാ തെരഞ്ഞെടുപ്പു ഫലത്തിന്റെ ഏകദേശ രൂപം തെളിയുമ്പോള്‍ ലീഡ് നിലയില്‍ എന്‍ഡിഎ കേവല ഭുരിപക്ഷം കടന്നു. സൂചനകള്‍ ലഭ്യമായ മണ്ഡലങ്ങളുടെ എണ്ണം 450 പിന്നിടുമ്പോള്‍ 250ല്‍ അധികം സീറ്റുകളില്‍ എന്‍ഡിഎ ലീഡു ചെയ്യുകയാണ്. 272 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്.
കര്‍ണാടക, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളില്‍ എന്‍ഡിഎയാണ് മുന്നേറുന്നത്. തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തിനാണ് ലീഡ്. ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസും ബഹുദൂരം മുന്നിലാണ്. ഛത്തീസ്ഗഡില്‍ ബിജെപിയും യുപിഎയും ഒപ്പത്തിനൊപ്പം മുന്നേറുന്നു.