West Bengal, tailwind for CPM-Congress alliance

ന്യൂഡല്‍ഹി: ബംഗാളിലെ കോണ്‍ഗ്രസ് സഖ്യത്തെച്ചൊല്ലി സിപിഎം കേന്ദ്ര നേതൃത്വത്തില്‍ ഭിന്നത. കേന്ദ്രകമ്മിറ്റിയുടെ നിര്‍ദേശം ബംഗാള്‍ ഘടകം മറികടക്കുന്നുവെന്നാണ് ഒരു വിഭാഗത്തിന്റെ പരാതി. കോണ്‍ഗ്രസുമായി ധാരണോ സഖ്യമോ പാടില്ലെന്ന തീരുമാനമായിരുന്നു കേന്ദ്രകമ്മിറ്റി എടുത്തത്. എന്നാല്‍ ബംഗാളിലിപ്പോള്‍ കോണ്‍ഗ്രസുമായി സഖ്യത്തില്‍ മല്‍സരിക്കുകയും മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് നേതാക്കളുമായി വേദി പങ്കിടുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി വോട്ടു ചോദിക്കുകയും ചെയ്യുകയാണ്, വിഷയം കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.

സിപിഎമ്മിന്റെ അരിവാള്‍ ചുറ്റികയും കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നവും ഒന്നിച്ച് വാഹനത്തില്‍ കെട്ടിയാണ് പലയിടത്തും സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണം. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ സൂര്യകാന്ത് മിശ്രയും കോണ്‍ഗ്രസ് നേതാവ് മാനസ് ഭൂനിയയും സംയുക്തമായി തുറന്ന വാഹനത്തില്‍ ബംഗാളിലെ നാദിയയില്‍ കോണ്‍ഗ്രസ്ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥന നടത്തുകയും ചെയ്തു.

Top