ന്യൂഡൽഹി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. കേന്ദ്രത്തിന്‍റെ പല കര്‍ഷക പദ്ധതികളുടെയും ആനുകൂല്യങ്ങളും ബംഗാളിലെ കര്‍ഷകര്‍ക്ക് ലഭിക്കാതിരിക്കുന്നതിന് കാരണം മമതയുടെ അഹങ്കാരമാണെന്ന് നദ്ദ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പിന് ശേഷം മമതയോടും തൃണമൂല്‍ കോണ്‍ഗ്രസിനോടും ബംഗാള്‍ ‘ടാറ്റാ’ പറയുമെന്നും നദ്ദ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ആരംഭിച്ച രഥയാത്രയിലായിരുന്നു നദ്ദയുടെ പ്രതികരണം.
ബംഗാളിലെ ജനങ്ങള്‍ മോദിയെ ആഗ്രഹിക്കുകയാണെങ്കില്‍ സംസ്ഥാനത്ത് താമര വിരിയിക്കുമെന്നും കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുമെന്നും നദ്ദ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമുല്‍ കോണ്‍ഗ്രസിലെ പ്രധാന നേതാക്കളില്‍ പലരും ബിജെപിയിലേക്ക് ചേക്കേറിയത് പാര്‍ട്ടിക്കകത്ത് വലിയ തലവേദനകളാണ് സൃഷ്ടിക്കുന്നത്.