ബംഗാളി നടി ‘പായൽ സർക്കാർ’ ബിജെപി അംഗത്വം സ്വീകരിച്ചു

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബംഗാളി നടി പായൽ സർക്കാർ ബിജെപി അംഗത്വം സ്വീകരിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പരമാവധി സിനിമാ താരങ്ങളെ പാർട്ടിയിൽ ചേർക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവർ പാർട്ടിയിൽ ചേർന്നത്. കഴിഞ്ഞ ദിവസം നടൻ യാഷ് ദാസ്ഗുപ്തയും ബിജെപിയിൽ ചേർന്നിരുന്നു.

Top