ബംഗളുരുവിലെ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ എസിബിയുടെ റെയ്ഡ്; 2.7 ലക്ഷം രൂപ പിടിച്ചെടുത്തു

RUPEESE

ബംഗളൂരു: ബംഗളുരുവിലെ ജയനഗര്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) നടത്തിയ റെയ്ഡില്‍ കണക്കില്‍പെടാത്ത 2.7 ലക്ഷം രൂപ പിടിച്ചെടുത്തു.

പണം കൂടാതെ സ്മാര്‍ട് കാര്‍ഡുകളും ഡ്രൈവിംഗ് ലൈസന്‍സുകളും എസിബി പിടികൂടിയിട്ടുണ്ട്. നിരവധി പേരുടെ പരാതിയെ തുടര്‍ന്നാണ് എസിബി റെയ്ഡ് നടത്തിയത്.

Top