പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക്‌ വിവാഹം; പദ്ധതിയുമായി കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം നടത്താനുള്ള പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ.

സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കുന്ന സപ്തപതി എന്ന സമൂഹ വിവാഹ പദ്ധതി മുഖേനയാണ് വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

പദ്ധതി പ്രകാരം വിവാഹത്തിന് 40,0000 രൂപയുടെ ആഭരണങ്ങളും 5,000 രൂപ വരനും നല്‍കും. വിവാഹത്തിന് ശേഷം 10,000 രൂപ വധുവിനും നല്‍കാനാണ് തീരുമാനം.

Top