ബെംഗളൂരു:ബെംഗളൂരു ബിജെപി പ്രവര്‍ത്തകനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. പുലര്‍ച്ചെ അഞ്ചു മണിക്ക് തെക്കു കിഴക്കന്‍ ബെംഗളൂരുവില്‍ നിന്നാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്.
കിതനഹള്ളി വാസുവാണ് കൊല്ലപ്പെട്ടത്. ബംഗളൂരുവിലെ സൂര്യ സിറ്റി പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് കൊലപാതകം നടന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
പ്രതികളെ കണ്ടെത്താന്‍ സിദ്ദരാമയ്യ സര്‍ക്കാര്‍ ഉടന്‍ നടപടി എടുക്കണമെന്ന് കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ പറഞ്ഞു.