ബെഗംളൂരു: കര്‍ണാടകയിലെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് കുറഞ്ഞ പോളിങ് ശതമാനം. അയോഗ്യരാക്കപ്പെട്ട 15 എംഎല്‍എമാരുടെ മണ്ഡലങ്ങളിലേക്കാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ നാല് മണിക്കൂര്‍ ആയപ്പോള്‍ 16 ശതമാനം മാത്രമാണ് പോളിംഗ് നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.
അയോഗ്യരായ എംഎല്‍എമാര്‍ക്ക് പുറമെ 13 വിമത എം എല്‍ എമാര്‍ ഉള്‍പ്പെടെ 165 സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
അധികാരത്തില്‍ തുടരണമെങ്കില്‍ ആറ് സീറ്റുകളെങ്കിലും കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് വേണം. എന്നാല്‍ 15 സീറ്റും നേടുമെന്നും സര്‍ക്കാര്‍ തുടരുമെന്നും മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഡിസംബര്‍ 9നാണ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍.