തെന്നിന്ത്യന്‍ നടി മേഘ്‌നാ രാജിനെതിരെ ബംഗളൂരുവില്‍ വഞ്ചനാ കുറ്റത്തിന് കേസെടുത്തു. തമിഴ്‌നാട്ടില്‍ ബിസിനസുകാരനായ ജനാര്‍ദ്ദനനാണ് പൊലീസില്‍ പരാതി നല്‍കിയത്.
നടി വിവാഹ വാഗ്ദാനം നല്‍കി തന്നെ വഞ്ചിച്ചതായും വിലപ്പെട്ട ചില രേഖകള്‍ തട്ടിയെടുത്തതായും പരാതിക്കാരന്‍ ആരോപിക്കുന്നു. എന്നാല്‍ ആരോപണം മേഘ്‌ന നിഷേധിച്ചിട്ടുണ്ട്.
ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇമെയിലില്‍ ലഭിച്ച പരാതി തുടരന്വേഷണത്തിനായി ജെപി നഗര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. എന്നാല്‍ പരാതിക്കടിസ്ഥാനമായ രേഖകളെ സംബന്ധിച്ച വിവരങ്ങള്‍ ജനാര്‍ദ്ദനന്‍ കൈമാറിയിട്ടില്ലെന്ന് ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.