കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്ക് പ്രത്യേക പാസ് ആവശ്യമില്ല

ബംഗളൂരു: കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്ക് ഇനി പ്രത്യേക പാസ് ആവശ്യമില്ലെന്ന് കര്‍ണാടക ഡിജിപി അറിയിച്ചു. നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന ഈ പാസ് ഉപയോഗിച്ച് ഇവര്‍ക്ക് കേരള അതിര്‍ത്തി വരെ യാത്രാ ചെയ്യാമെന്നാണ് കര്‍ണാടക പൊലീസ് അറിയിക്കുന്നത്.

അതേസമയം കര്‍ണാടകത്തില്‍ നിന്നും നേരിട്ട് കേരളത്തിലേക്ക് പോകുന്നവര്‍ക്ക് മാത്രമാണ് ഈ നിര്‍ദേശം ബാധകമെന്നും ഡിജിപി അറിയിച്ചു. തലസ്ഥാനമായ ബംഗളൂരുവില്‍ നിന്ന് വയനാട് ചെക്ക് പോസ്റ്റായ മുത്തങ്ങയിലേക്ക് പോകുന്നവര്‍ മൈസൂര്‍ വഴിയുള്ള യാത്ര ഒഴിവാക്കണമെന്നും പകരം കനകപുര റോഡ് -ഗുണ്ടല്‍പേട്ട് വഴി പോകണമെന്നും കര്‍ണാടക ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്.

മുപ്പത്തിനായിരത്തിലേറെ മലയാളികളാണ് നാട്ടിലേക്ക് വരാനായി കര്‍ണാടകയില്‍ നിന്നും നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റില്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ലോക്ക് ഡൗണ്‍ മൂലം രാജ്യത്തേറ്റവും കൂടുതല്‍ മലയാളികള്‍ കുടുങ്ങി കിടക്കുന്ന കര്‍ണാടകയിലാണ്.

Top