സനാതന ധർമ പരാമർശവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന് ബെംഗളൂരു കോടതി സമൻസ് അയച്ചു. ബെംഗളൂരു സ്വദേശിയായ പരമേഷ് നൽകിയ പരാതിയിലാണ് ജനപ്രതിനിധികളുടെ പ്രത്യേക കോടതി മന്ത്രിയെ വിളിപ്പിച്ചത്. മാർച്ച് നാലിന് നടക്കാനിരിക്കുന്ന വിചാരണയ്ക്ക് നേരിട്ട് ഹാജരാകണമെന്നാണ് സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സനാതന ധർമ്മത്തെ ഡെങ്കിപ്പനിയേയും മലേറിയേയും പോലെ ഇല്ലാതാക്കണമെന്ന തരത്തിൽ കഴിഞ്ഞ വർഷം നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. സെപ്റ്റംബറിൽ ചെന്നൈയിലെ സാഹിത്യ സമ്മേളനത്തിലാണ് ഉദയനിധി സ്റ്റാലിൻ വിവാദ പരാമർശം നടത്തിയത്.