ബെംഗ്‌ളൂരു എഫ്‌സിയ്ക്ക് തിരിച്ചടി ; ‘എഡു ഗാര്‍സിയ’ ചൈനീസ് ക്ലബിലേയ്ക്ക്‌

edu garcia

ബെംഗ്‌ളൂരു: ഐഎസ്എല്ലില്‍ പോയിന്റ് നിലയില്‍ ഒന്നാമത് നില്‍ക്കുന്ന ബെംഗ്‌ളൂരു എഫ്‌സിക്ക് തിരിച്ചടി. ബെംഗ്‌ളൂരിന്റെ അറ്റാക്കിങ് മിഡ്ഫീല്‍ഡറായ സ്പാനിഷ് താരം എഡു ഗാര്‍സിയ ടീം വിട്ടു. ചൈനീസ് ക്ലബ് ഷെജിയാങ് ലുഷെങ് ക്ലബ്ബുമായി ഗാര്‍സിയ കരാര്‍ ഒപ്പുവെച്ച വിവരം ഔദ്യോഗികമായി ബെംഗ്‌ളൂരു എഫ്‌സി തന്നെയാണ് അറിയിച്ചത്.

ഒരു വര്‍ഷത്തെ കരാറിലാണ് ഗാര്‍സിയ ചൈനീസ് ക്ലബില്‍ സ്ഥാനം പിടിക്കുന്നത്. മെയ് വരെയാണ് ഗാര്‍സിയയ്ക്ക് ബെംഗ്‌ളൂരുമായി കാരറുണ്ടായിരുന്നത്. എന്നാല്‍, ഇതിനിടയില്‍ തന്നെ ഗാര്‍സിയയെ ടീമിലെത്തിക്കാന്‍ ചൈനീസ് ക്ലബ് ശ്രമിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതോടെ കരാര്‍ റദ്ദാക്കി കളിക്കാരനെ വിട്ടുനല്‍കാനുള്ള ട്രന്‍സ്ഫര്‍ ഫീ നല്‍കാന്‍ ചൈനീസ് ടീം തയ്യാറാവുകയായിരുന്നു.

അതേസമയം കരാര്‍ തുക വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ മത്സരങ്ങളില്‍ ബെംഗ്‌ളൂരിന്റെ നിര്‍ണായക സാന്നിധ്യമായിരുന്നു ഗാര്‍സിയ. ചൈനീസ് ക്ലബുമായുള്ള കരാര്‍ പൂര്‍ത്തിയായതോടെ വിദേശ ക്ലബില്‍ നിന്ന് ട്രാന്‍സ്ഫര്‍ തുക കൈപ്പറ്റുന്ന ആദ്യ ഇന്ത്യന്‍ ക്ലബായി മാറിയിരിക്കുകയാണ് ബംഗളുരു എഫ്‌സി.

Top