യെദിയൂരപ്പയ്ക്ക് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് സമ്മാനം; ബംഗളൂരു മേയര്‍ക്ക് 500 രൂപ പിഴ

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയ്ക്ക് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് സമ്മാനം നല്‍കിയതിന് പിഴ. ബി.എസ് യെദിയൂരപ്പയ്ക്ക് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് സമ്മാനം നല്‍കിയ ബംഗളൂരു മേയര്‍ ഗംഗാംബിക മല്ലികാര്‍ജുനയ്ക്കാണ് പിഴ ശിക്ഷ ലഭിച്ചത്. ബംഗളൂരു നഗരസഭ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധന നഗരസഭയാണ്.

അതിനാലാണ് പ്ലാസ്റ്റിക് ഉപയോഗിച്ച് സമ്മാനം പൊതിഞ്ഞ മേയര്‍ക്ക് പിഴ ശിക്ഷ ലഭിച്ചത്. 500 രൂപയായിരുന്നു പിഴ. സംഭവം വിവാദമായതോടെ മേയര്‍ മാപ്പ് പറഞ്ഞെങ്കിലും വിമര്‍ശനം രൂക്ഷമായതോടെ പിഴയടയ്ക്കാന്‍ നിര്‍ബന്ധിതയാകുകയായിരുന്നു.

Top