ബെംഗളുരു: പാക്കിസ്ഥാന്‍ അനൂകൂല മുദ്രാവാക്യം വിളക്കുന്നവരെ കണ്ടാല്‍ വെടിവെയ്ക്കണമെന്ന വിവാദ പ്രസ്താവനയുമായി കര്‍ണാടക കൃഷി മന്ത്രി ബി.സി.പാട്ടീല്‍. പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിക്കുന്നവരേയും ഇന്ത്യയെ താഴ്ത്തിക്കെട്ടുന്നവരേയും കണ്ടാല്‍ ഉടന്‍ വെടിവയ്ക്കാനുള്ള നിയമം നിര്‍മിക്കണമെന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്.
പൗരത്വഭേദഗതി ബില്ലിനെതിരേ ബെംഗളുരുവില്‍ നടന്ന റാലിയില്‍ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചുവെന്ന പേരില്‍ യുവതിയെ അറസ്റ്റു ചെയ്തതിനു പിന്നാലെയാണ് മന്ത്രിയുടെ ഈ പരാമര്‍ശം.
ഇത്തരമൊരു നിയമം ഇന്ത്യയില്‍ കൊണ്ടുവരേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ വളരെ ആവശ്യമാണെന്നും താന്‍ ഇതു സംബന്ധിച്ച് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥന നടത്തുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയെ ചതിക്കുന്നവരെ ശിക്ഷിക്കണമെന്നും അവര്‍ ഇവിടുത്തെ ഭക്ഷണവും വെള്ളവും വായുവുമെല്ലാം ഉപയോഗിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.