ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ മകന് ഓടിച്ച കാറിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. കോണ്‍ഗ്രസ് എംഎല്‍എ എന്‍ ഹാരിസിന്റെ മകന് മുഹമ്മദ് നെല്‍പാട് ഹാരിസ് ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. അമിത വേഗതയിലെത്തിയ മുഹമ്മദിന്റെ ആഡംബര കാര്‍ രണ്ട് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. എന്നാല്‍ ഇടിച്ച കാര്‍ ഇയാള്‍ നിര്‍ത്താതെ പോകുകയായിരുന്നു. മാത്രമല്ല കുറ്റം മറ്റൊരാളില്‍ ചുമത്താനും ശ്രമിച്ചു.
കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടരയോടെയായിരുന്നു സംഭവം. ബാല്കൃഷ്ണന് എന്നയാളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇയാള്‍ക്ക് നോട്ടീസ് നല്‍കിയതായി പൊലീസ് അറിയിച്ചു. ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പബ്ബില്‍ അടിപിടിയുണ്ടാക്കിയ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് അപകടമുണ്ടായത്. 2018ല്‍ വ്യവസായിയുടെ മകനെ പബ്ബില്‍ വെച്ച് ആക്രമിച്ച കേസിലാണ് മുമ്പ് മുഹമ്മദ് ഹാരിസ് അറസ്റ്റിലാകുന്നത്. ജാമ്യത്തിലിറങ്ങിയ ശേഷവും ഇയാള്‍ക്കെതിരെ ആരോപണങ്ങളുയര്ന്നിരുയുന്നു.