ബെംഗളൂരു: നഗരത്തില്‍ ആട്ടിറച്ചി വില കുതിച്ചുയരുന്നു. കിലോയ്ക്ക് 800 മുതല്‍ 1000 രൂപവരെയായിട്ടാണ് ഉയര്‍ന്നത്. വടക്കന്‍ കര്‍ണാടകയില്‍ നിന്ന് ആടുകളുടെ വരവ് കുറഞ്ഞതാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു.
പ്രായമായ ചെമ്മരിയാടുകളുടെ ഇറച്ചിക്ക് കിലോയ്ക്ക് 500 മുതല്‍ 650 രൂപവരെയാണ് വില. കൊപ്പാള്‍, അത്താണി, ബാഗല്‍കോട്ട്, ചിത്രദുര്‍ഗ എന്നിവിടങ്ങളില്‍ നിന്നാണ് നഗരത്തിലേക്ക് കൂടുതലായി ഇറച്ചിക്കായി ആടുകളെ എത്തിക്കുന്നത്.
പ്രളയത്തെ തുടര്‍ന്ന് ആടു വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ക്ക് വ്യാപക നാശനഷ്ടമുണ്ടായതോടെ ഉല്‍പാദനം പാതിയായി കുറഞ്ഞതാണ് വില കുതിച്ചുയരാന്‍ കാരണമായത്.