ബെംഗളൂരു: ഐ.ടി. കമ്പനികളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നതായി പരാതി. ഇതു സംബന്ധിച്ച് ഇന്‍ഫോസിസ് എച്ച്.ആര്‍. വിഭാഗം പരാതി നല്‍കിയതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. എച്ച്.ആര്‍. ഓഫീസര്‍ എന്ന വ്യാജേന സുമേഷ് എന്ന ആള്‍ കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്യുന്നുവെന്നാണ് ഇന്‍ഫോസിസ് എച്ച്.ആര്‍. വിഭാഗത്തിലെ സന്തോഷ് കുമാര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
നേരിട്ട് വരുന്നവര്‍ക്കു ജോലി ശരിപ്പെടുത്തിക്കൊടുക്കുമെന്നാണ് സുമേഷിന്റെ വാഗ്ദാനം. എന്നാല്‍ ഏജന്റുമാര്‍ മുഖേന ഇന്‍ഫോസിസ് ആരെയും ജോലിക്കെടുക്കുന്നില്ലെന്നു കമ്പനി വ്യക്തമാക്കി. ഉദ്യോഗാര്‍ഥികളുടെ മികവു പരിഗണിച്ചാണ് കമ്പനി ജോലിനല്‍കുന്നത്.
ഐ.ടി. നിയമം അനുസരിച്ച് സുമേഷിന്റെ പേരില്‍ പോലീസ് കേസെടുത്തു. വിവിധ കമ്പനികളില്‍ ജോലി വാഗ്ദാനംചെയ്ത് ഉദ്യോഗാര്‍ഥികളെ വഞ്ചിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ അന്വേഷണം നടത്തി വരുകയാണെന്നും പോലീസ് അറിയിച്ചു.