ടെല്‍അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ അഴിമതിയാരോപണങ്ങളില്‍ അദ്ദേഹം കുറ്റാരോപിതന്‍ തന്നെയെന്ന് പോലീസ്.
അന്വേഷണ ഉദ്യോഗസ്ഥര്‍ ഇസ്രയേല്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് നെതന്യാഹുവിനെ കോഴക്കേസില്‍ കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
നെതന്യാഹുവിന്റെ വീട്ടുചെലവുകള്‍ക്ക് അനര്‍ഹമായ അവകാശവാദമുന്നയിച്ചെന്ന കേസില്‍ ഭാര്യ സാറയെ പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് കോടതിയില്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കിയത്. അതിസമ്പന്നരില്‍ നിന്ന് പണം സ്വീകരിച്ചുവെന്നും മാധ്യമശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിച്ചെന്നുമുള്ള രണ്ട് കേസുകളിലാണ് നെതന്യാഹു അന്വേഷണം നേരിടുന്നത്.
കേസുകളില്‍ അദ്ദേഹം കുറ്റാരോപിതനാണെന്ന് ആദ്യമായാണ് ഔദ്യോഗിക അറിയിപ്പുണ്ടാകുന്നത്.